velurgp.in

വേലൂർ ഗ്രാമപഞ്ചായത്ത്

തനിമയും പാരമ്പര്യവും കൈകോർത്ത്

0488-5285431

ഫാമിലി ഹെൽത്ത് സെന്റർ (FHC)

ആരോഗ്യമേഖലയിൽ നമ്മുടെ പഞ്ചായത്തിന് വലിയ പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കീഴിൽ ആരോഗ്യമേഖല ചേർന്നപ്പോൾ മുകൾ തട്ടിന്റെ അനുമതികൾക്ക് കാത്ത് നിന്ന് കാലം കളയാതെ ആരോഗ്യരംഗത്തിന്റെ സേവനങ്ങൾ ജനങ്ങൾക്ക് ലഭിക്കുവാൻ സൗകര്യമായി. ഇതോടുകൂടി കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സ്കീമുകളും കൂടി ചേർന്നപ്പോൾ ആരോഗ്യമുള്ള സമൂഹം എന്ന കാഴ്ച്ചപ്പാടിലേക്കുള്ള ദൂരം കുറഞ്ഞു വന്നു കൊണ്ടിരി ക്കുകയാണ്. എങ്കിലും ജാഗ്രതയോടുകൂടി സമീപിക്കേണ്ട പരിസര മലിനീകരണവുമായി ബന്ധപ്പെട്ട സാംക്രമികരോഗങ്ങൾ, വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾ, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവ ഗൗരവതരമായി പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട സാംക്രമികരോഗങ്ങൾ, മദ്യം, മയക്കമരുന്ന് എന്നിവയുടെ ഉപയോഗം, മാനസിക പ്രശ്നങ്ങൾ, ആത്മഹത്യ എന്നിവയാണ് നിലവിൽ ഗ്രാമപഞ്ചായത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ.

ഈ പ്രശ്നങ്ങളെ ശരിയായി അഭിമുഖീകരിക്കുന്നതിന് ആരോഗ്യമേഖലയിൽ തൃപ്തികരമായി സേവനം നൽകിക്കൊണ്ടിരിക്കുന്ന അലോപ്പതി, ആയുർവ്വേദം, ഹോമിയോ തുടങ്ങിയ മൂന്ന് മേഖലകളും പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്. പി.എച്ച്.സി.യുടെ പ്രവർത്തനത്തിന് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഇനിയും പൂർണ്ണമായിട്ടില്ല. കിടത്തി ചികിത്സക്ക് വേണ്ടി ഉൽഘാടനം നടത്തിയിരിക്കുന്ന കെട്ടിടം നിലവിലുണ്ടെങ്കിലും ഇതുവരെ കിടത്തിചികിത്സ ആരംഭിച്ചിട്ടില്ല. ഡോക്ടർക്ക് താമസിക്കുവാൻ ക്വാർട്ടേഴ്സിന്റെ കെട്ടിടം പണി കഴിഞ്ഞിട്ടുണ്ടെങ്കിലും വൈദ്യുതി അടക്കമുള്ള കാര്യങ്ങൾ ഇവിടെ ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു. പി.എച്ച്.സി.യുടേയും പെയ്ൻ & പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിന്റെ സ്വന്തമായ ആംബുലൻസ് സൗകര്യം ഉണ്ട്. കൂടാതെ സൗജന്യ നിരക്കിൽ ജനങ്ങൾക്കായി ഉപയോഗക്ഷമവുമാണ്.

പെയ്ൻ & പാലിയേറ്റീവ് പരിപാടി

ഗ്രാമപഞ്ചായത്തിലെ കിടപ്പിലായ രോഗികളെ സന്ദർശിച്ച് ആവശ്യമായ ശുശ്രഷ നൽകുന്നതിനുളള പരിപാടിയാണ് പെയ്ൻ & പാലിയ്റ്റീവ് സംവിധാനം. കഴിഞ്ഞ 3 വർഷമായി ഈ പദ്ധതിയുടെ സേവനം രോഗികൾക്ക് ലഭിക്കുന്നു. പരിശീലനം ലഭിച്ച നഴ്സിന്റെ നേതൃത്വത്തിലുളള സംഘം എല്ലാ വ്യാഴ്ച്ചകളിലും ഗൃഹസന്ദർശനം നടത്തുന്നു. എല്ലാ വെള്ളിയാഴ്ചകളിലും 11 മണിമുതൽ 1 മണിവരെ വേലൂർ ആശുപത്രിയിൽ സേവനം നൽകുന്നു.

ജീവിതശൈലി രോഗനിയന്ത്രണ പരിപാടി

ജീവിതശൈലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രക്ത സമർദ്ദം പ്രമേഹം എന്നീ രോഗബാധിതരെ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ ഉറപ്പുവരുത്തുന്നതിനുമായി ജിവിത ശൈലി രോഗനിയന്ത്രണ പരിപാടി കഴിഞ്ഞ വർഷം നടപ്പിലാക്കുകയുണ്ടായി.

എച്ച്.ഐ.വി. പരിശോധന

വടക്കാഞ്ചേരി ഗവ : ആശുപത്രിയിലെ വിഭാഗത്തിൽ നിന്നുള്ള ഐ.സി.ടി.സി വിദഗ്ദർ മാസത്തിലൊരിക്കൽ പ്രഥാമികാരോഗ്യ കേന്ദ്രത്തിൽ എച്ച്.ഐ.വി. പരിശോധന, കൗൺസിലിംഗ് എന്നിവ നടത്തുന്നുണ്ട്.

കാഴ്ച പരിശോധന

പഴഞ്ഞി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ നേത്രത്തിലെ നേത്രപരിശോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ മാസത്തിലൊരിക്കൽ ഇവിടെ വച്ച് കാഴ്ച പരിശോധന കണ്ണട നിർദ്ദേശിക്കൽ എന്നിവ നടത്തുന്നുണ്ട്.

കൂടാതെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വേലൂർ, വെളളാറ്റഞ്ഞൂർ, തയ്യൂർ, കുറുമാൽ, കിരാലൂർ, വേലൂർ എന്നീ 6 ആരോഗ്യ ഉപകേന്ദ്രങ്ങളും പ്രവർത്തനങ്ങളുടെ ഭാഗമായി മാതൃശിശു സംരക്ഷണപ്രവർത്തനം, കുടുംബക്ഷേമ പരിപാടി, സാംക്രമിക രോഗനിയന്ത്രണ പരിപാടി, ജീവിതശൈലി രോഗനിയന്ത്രണ പരിപാടി, ആരോഗ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, കൗമാര ആരോഗ്യപരിപാടി എന്നിവ നടപ്പാക്കിവരുന്നു.

കൂടാതെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വേലൂർ, വെളളാറ്റഞ്ഞൂർ, തയ്യൂർ, കുറുമാൽ, കിരാലൂർ, വേലൂർ എന്നീ 6 ആരോഗ്യ ഉപകേന്ദ്രങ്ങളും പ്രവർത്തനങ്ങളുടെ ഭാഗമായി മാതൃശിശു സംരക്ഷണപ്രവർത്തനം, കുടുംബക്ഷേമ പരിപാടി, സാംക്രമിക രോഗനിയന്ത്രണ പരിപാടി, ജീവിതശൈലി രോഗനിയന്ത്രണ പരിപാടി, ആരോഗ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, കൗമാര ആരോഗ്യപരിപാടി എന്നിവ നടപ്പാക്കിവരുന്നു.