velurgp.in

വേലൂർ ഗ്രാമപഞ്ചായത്ത്

തനിമയും പാരമ്പര്യവും കൈകോർത്ത്

0488-5285431

കാർഷികം

വേലൂർ പഞ്ചായത്ത് പൊതുവിൽ ഒരു കാർഷിക പഞ്ചായത്താണ്. മൊത്തം ജനസംഖ്യയിൽ 70% ഓളം കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിയ്ക്കുന്നു. പൊതുവിൽ നെൽകൃഷി 400 ഹെക്ടറിൽ വിരിപ്പും, 400 ഹെക്ടറിൽ മുണ്ടകനും കൃഷി ചെയ്യുന്നു. 50 ഹെക്ടറോളം കൃഷിഭൂമി തരിശായി കിടക്കുന്നു. ഇത് കൂടാതെയുളള പ്രധാന കൃഷി തെങ്ങും കവുങ്ങുമാണ്. കൂടാതെ വാഴ പച്ചക്കറി എന്നിവയും കൃഷിചെയ്തു വരുന്നു.

തരിശ് ഭൂമിയിൽ കൃഷിയിറക്കുയാണെങ്കിൽ മുണ്ടകൻ കൃഷി 450 ഹെക്ടറിലേക്ക് വർദ്ധിപ്പിയ്ക്കുവാൻ കഴിയുന്നതാണ്. നെൽകൃഷിയുടെ ഉൽപ്പാദന ചെലവ് വളരെ കൂടുതലാണ്. നെൽകൃഷിപ്പണിയ്ക്ക് ശരിയായ സമയത്ത് തൊഴിലാളികളെ ലഭിക്കാതെ വരുന്നു കളപറിയ്ക്കുവാൻ ആവശ്യമായ തൊഴിലാളികളെ ലഭിക്കുന്നില്ല. കൈതൊടുകൾ നിർമ്മിച്ച് ജലസേചന സൗകര്യങ്ങൾ വർദ്ധിപ്പിച്ചും, യന്ത്രവത്ക്കരണം കൂടുതലായി നടത്തിയും, ജൈവവളം കൂടുതലായി ലഭ്യമാക്കിയും ഈ മേഖലയിൽ കുറെകൂടി ഉൽപ്പാദനക്ഷമത കൈവരിക്കേണ്ടതുണ്ട്. കൃഷിയിടത്തിൽ കളപറിക്കുവാനും, കൊയ്ത്തിനും മറ്റു അനുബന്ധ ജോലികൾക്കും തൊഴിലുറപ്പ് സേവനം കൂടി ബന്ധപ്പെടുത്തുവാൻ കഴിയുമോ എന്ന് പരിശോധിക്കേണ്ടതാണ്.

തെങ്ങ് കൃഷിയിൽ പൊതുവെ ഒരു വളർച്ച മുരടിപ്പാണ്. ഉൽപ്പാദനം വളരെ കുറഞ്ഞു വരുന്നു. മണ്ഡരി രോഗബാധയും, കൊഴിച്ചിലും വ്യാപകമായി കാണുന്നു. ചെലവുകൾ വർദ്ധിക്കുന്നതനുസരിച്ച് തെങ്ങ് കൃഷി ലാഭകരമല്ലാതായിരിക്കുന്നു. പൊതുവിൽ കർഷകനിൽ ഉള്ള അതൃപ്തിയ്ക്കും ഇതാണ് കാരണം.

തെങ്ങ് കൃഷിയിൽ പൊതുവെ ഒരു വളർച്ച മുരടിപ്പാണ്. ഉൽപ്പാദനം വളരെ കുറഞ്ഞു വരുന്നു. മണ്ഡരി രോഗബാധയും, കൊഴിച്ചിലും വ്യാപകമായി കാണുന്നു. ചെലവുകൾ വർദ്ധിക്കുന്നതനുസരിച്ച് തെങ്ങ് കൃഷി ലാഭകരമല്ലാതായിരിക്കുന്നു. പൊതുവിൽ കർഷകനിൽ ഉള്ള അതൃപ്തിയ്ക്കും ഇതാണ് കാരണം.

കവുങ്ങ്കൃഷി വലിയ പ്രതിസന്ധിനേരിട്ടുകൊണ്ടിരിക്കുകയാണ്. ഉൽപ്പാദനശേഷി കാര്യമായി കുറഞ്ഞുകാണുന്നു. മഹാളി രോഗവും വളരെ കൂടിയ തോതിലാണ്. കൂടാതെ അടയ്ക്കയുടെ വില വളരെ കുറഞ്ഞു പോകുന്നു. ഈ അവസ്ഥയിൽ കർഷകൻ വളരെ ബുദ്ധിമുട്ടിലാണ്. തേങ്ങ, അടയ്ക്ക് സംഭരണങ്ങൾ സർക്കാർ ഏജൻസി വഴി കാര്യക്ഷമമായി നടത്തുവാൻ കഴിഞ്ഞാൽ ഒരു പരിധി വരെ ഈ മേഖലയുടെ പ്രതിസന്ധി മറികടക്കാം.

വാഴകൃഷിയുടെ വ്യാപ്തി വളരെ കുറഞ്ഞു കാണുന്നു. ഇപ്പോൾ ഏകദേശം 50 ഹെക്ടറിലാണ് വാഴകൃഷി ചെയ്യുന്നത്. വർദ്ധിച്ച് കൂലി ചെലവും, വ്യാപകമായ രോഗബാധയും, വിളനാശവും ആണ് ഈ അവസ്ഥയ്ക്ക് കാരണം. ഇതിൽ തന്നെ നേന്ത്രൻ വാഴ കൃഷിയിലാണ് ഏറ്റവും കുറവ് വന്നിട്ടുളളത്.

പച്ചക്കറി കൃഷി ഏകദേശം 15 ഹെക്ടർ സ്ഥലത്ത് നടത്തി വരുന്നുണ്ട്. സ്ഥലപരിമിതിയും, വർദ്ധിച്ച കൂലി ചെലവും, വിറ്റഴിക്കുവാനുളള സാദ്ധ്യതകുറവുമാണ് ഈ കൃഷിയുടെ പ്രതിസന്ധി മുണ്ടകൻ കൃഷിയ്ക്ക് ശേഷമുളള പാടശേഖരങ്ങളിൽ കൃഷി വർദ്ധിപ്പിച്ചും, കർഷകർക്ക് ധനസാഹായം നൽകിയും ഈ മേഖലയിലെ പച്ചക്കറി കൃഷി വ്യാപിപ്പിയ്ക്കുകയാണെങ്കിൽ നന്നായിരിക്കും, വീട്ടുവളപ്പിലെ പച്ചക്കറി പ്രതിസന്ധിതരണം ചെയ്യുകയാണെങ്കിൽ പഞ്ചായത്തിൽ പച്ചക്കറി കൃഷി വ്യാപകമാകാൻ
കഴിയും.

പൊതുവിൽ കാർഷിക മേഖലയിലെ പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് ഉതകുന്ന രീതിയിൽ ഒരു സമഗ്ര കാർഷിക പദ്ധതി നടപ്പാക്കുകയാണെങ്കിൽ വേലൂർ ഗ്രാമപഞ്ചായത്തിലെ കാർഷിക വികസനം സാദ്ധ്യമാകും.

കാർഷികമേഖലയിൽ തരിശായി കിടക്കുന്ന മുഴുവൻ ഭൂമിയിലും 12-ാം പഞ്ചവത്സരകാലയളവിലെ ആദ്യ മൂന്ന് വർഷം കൊണ്ട് കൃഷി ചെയ്യുന്നതിനുള്ള സംവിധാനമുണ്ടാക്കുക, ഇടവിളകൃഷി പ്രോത്സാഹിപ്പിക്കുക, നിലവിൽ നെൽകൃഷി ഒരു പൂവ് കൃഷി ചെയ്യുന്നത് രണ്ട് പൂവ് എങ്കിലും ആക്കിമാറ്റുന്നതിന് ജലസേചനമുൾപ്പെടെ യുള്ള അടിസ്ഥാന സൗകര്യങ്ങൾ തയ്യാറാക്കുക, വ്യാപകമായ പച്ചക്കറി കൃഷി പ്രോത്സാഹനം, ഓരോ വീട്ടുമുറ്റത്തും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക.

കാർഷിക മേഖലയിലെ തകർച്ച

കൃഷി ലാഭകരമല്ലാതായി വർദ്ധിച്ച് കൂലി, ഹൈടെക് കൃഷിയുടെ അഭാവം, ജൈവവളങ്ങളുടെ വിലവർദ്ധനവ്, വിപണിയിലെ തകർച്ച എന്നിവ കാർഷിക മേഖലയിലെ തകർച്ചക്ക് കാരണമായി.

ആധുനിക യന്ത്രങ്ങളും സങ്കേതിക വിദ്യകളും ഉപയോഗിച്ചുളള കൃഷിസമ്പ്രദായം കൂലി ചിലവ് കുറയ്ക്കുന്നതിനും കുറഞ്ഞ ചിലവിൽ കാർഷിക വിളകൾ ഉൽപാദിപ്പിക്കുവാനും സഹായിക്കും. ഇത് ലാഭകരമായ കൃഷിക്ക് വഴിതെളിയിക്കും. പഞ്ചായത്തിൽ ഹൈടെക് കൃഷിസമ്പ്രദായം ജനകീയമാകണം.

ആധുനിക യന്ത്രങ്ങളും സങ്കേതിക വിദ്യകളും ഉപയോഗിച്ചുളള കൃഷിസമ്പ്രദായം കൂലി ചിലവ് കുറയ്ക്കുന്നതിനും കുറഞ്ഞ ചിലവിൽ കാർഷിക വിളകൾ ഉൽപാദിപ്പിക്കുവാനും സഹായിക്കും. ഇത് ലാഭകരമായ കൃഷിക്ക് വഴിതെളിയിക്കും. പഞ്ചായത്തിൽ ഹൈടെക് കൃഷിസമ്പ്രദായം ജനകീയമാകണം.

ജൈവവളങ്ങളുടെ അഭാവം

മൃഗപരിപാലനം നാമമാത്രമായതിനാൽ ജൈവവളങ്ങൾക്ക് ഉയർന്ന വിലയും ലഭ്യതക്കുറവും അനുഭവപ്പെട്ടു. ഇത് കാർഷിക മേഖലയുടെ തകർച്ചകൾക്കും ദാരിദ്രത്തിനും ആക്കം വർദ്ധിപ്പിച്ചു. രാസവളങ്ങളുടെ ലഭ്യതക്കുറവും ഉയർന്ന വിലയും കാർഷിക മേഖലയെ ബാധിച്ചു.